മൂവാറ്റുപുഴ: ലക്ഷംവീടുകൾ ഒറ്റവീടാക്കുന്നതിനും, മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനും തുക വകയിരുത്തിയ ആവോലി ഗ്രാമ പ‌ഞ്ചായത്ത് ബഡ്ജറ്റ് വെെസ് പ്രസിഡൻ്റ് ബൾക്കീസ് റഷീദ അവതരിപ്പിച്ചു. 14,73,44,356 വരവും, 14,34,76,300 ചെലവും , 38,68,056 രൂപ നീക്കിയിരിപ്പുമുള്ള 2020-21- സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ബഡ്ജറ്റ് പാസായി. പ്രസിഡൻ്റ് ജോർഡി എൻ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ലക്ഷം വീട് ഒറ്റവീടാക്കുന്നതിനും , ലെെഫ് പദ്ധതിക്കുമായി 2 കോടി രൂപ വകയിരുത്തി.

# അങ്കണവാടി കുട്ടികൾക്ക് പോഷക ആഹാരം നൽകുന്നതിന് 20ലക്ഷം

# കൃഷി , മൃഗസംരക്ഷണം 21 ലക്ഷം

#വൃദ്ധരുടേയും ഭിന്നശേഷിക്കാരുടേയും ക്ഷേമത്തിന് 20 ലക്ഷം

#കുടിവെള്ളവിതരണത്തിന് 21 ലക്ഷം

#പട്ടകജാതി- പട്ടിക വർഗ്ഗ ക്ഷേമം 30ലക്ഷം

#കൊറോണ രോഗപ്രതിരോധം 10 ലക്ഷം