ആലുവ: റൂറൽ ജില്ലയിൽ ലോക്ക് ഡൗൺ ലംഘിക്കുന്നവർക്കെതിരെ പൊലീസ് നടപടികൾ തുടരുന്നു. ഇന്നലെ മാത്രം 109 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക് അറിയിച്ചു. ഈ കേസുകളിലായി 97പേരെ അറസ്റ്റ് ചെയ്യുകയും 67വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നിയമവിരുദ്ധമായി ആരെയും റോഡിൽ കറങ്ങി നടക്കാൻ അനുവദിക്കില്ലെന്ന് എസ്.പി അറിയിച്ചു.