ആലുവ: ചൂർണിക്കര പഞ്ചായത്ത് 17.24 കോടി രൂപ വരവും 16.92 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബഡ്ജറ്റ് അംഗീകരിച്ചു. റോഡുകളുടെ വികസനത്തിന് 2.12 കോടി രൂപ നീക്കിവച്ചു. ജനകീയാസൂത്രണം രജത ജൂബിലി ഘട്ടത്തിൽ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സംഗ്രഹിച്ച് പ്രസിദ്ധീകരിക്കുന്നതിനും വിശപ്പ് രഹിത കേരളം പദ്ധതിക്കും തുക വകയിരുത്തി. വൈസ് പ്രസിഡന്റ് ബീന അലി ബൺ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് കെ.എ. ഹാരിസ് അദ്ധ്യക്ഷനായിരുന്നു.
ചൂർണിക്കരയിൽ കമ്മ്യൂണിറ്റി കിച്ചൺ
ചൂർണിക്കര പഞ്ചായത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചൺ പ്രസിഡന്റ് കെ.എ. ഹാരിസ് ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് എ.പി. ഉദയകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എ.വി. ഷാജി സ്വാഗതം പറഞ്ഞു. സി.ഡി.എസ് അംഗം റംല അലിയാരുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ ഗ്രൂപ്പ് നടത്തുന്ന ജനകീയ ഹോട്ടലിലാണ് കിച്ചൻ പ്രവർത്തനം. ഈ ഹോട്ടലിൽ നിന്ന് വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കും. ആവശ്യക്കാർ വാങ്ങിക്കൊണ്ടുപോകണം. വിളിച്ചു പറയുന്നവർക്ക് വാളണ്ടിയർ സേവനം ലഭിക്കും. ഫോൺ : 9447259878, 9895753153.