തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ കൊറോണപടരാതിരിക്കുന്നതിനായുള്ള ജാഗ്രതാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയതായി എം.സ്വരാജ് എം.എൽ.എ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏതു സാഹചര്യത്തെയും നേരിടുവാനുള്ള സംവിധാനങ്ങളുമായി രംഗത്തുണ്ട്. 878 പേരാണ് ഇപ്പോൾ മണ്ഡലത്തിൽ നിരീക്ഷണത്തിലുള്ളത്. ഗവ.ആയുർവേദ കോളേജിൽ കൊറോണ കെയർ സെൻ്റർ പ്രവർത്തിക്കുന്നു. ആവശ്യമെങ്കിൽ താലൂക്ക് ആശുപത്രിയിലെ മുറികളും ഉപയോഗിക്കുവാൻ സജ്ജമാക്കിയിട്ടുണ്ട്.അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിയ്ക്കാനുള്ള കെട്ടിടങ്ങളും മണ്ഡലത്തിൻ്റെ പല ഭാഗങ്ങളിലായി തയ്യാറാക്കിയിട്ടുണ്ട്.തനിച്ച് താമസിക്കുന്നവർക്കും, സ്വന്തമായി ഭക്ഷണം പാചകം ചെയ്യാൻ കഴിയാത്തവർക്കും ഭക്ഷണം എത്തിച്ച് നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കമ്യൂണിറ്റി കിച്ചൻ ആരംഭിച്ചു.തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ ഭക്ഷണം ലഭിക്കുവാൻ മാർഗ്ഗമില്ലാതെ പ്രയാസപ്പെടുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ ഭക്ഷണം ലഭിക്കും. ഓരോ പഞ്ചായത്ത്, നഗരസഭാ പ്രദേശത്തുമുള്ളവർ അവിടത്തെ നമ്പറുകളിലേക്കാണ് വിളിക്കേണ്ടത്.

ഭക്ഷണം ലഭിക്കുവാൻ ബന്ധപ്പെടേണ്ട നമ്പറുകൾ തൃപ്പൂണിത്തുറ നഗരസഭ - 9446029390,മരട് നഗരസഭ - 9349505008,0484 2706544. കുമ്പളം ഗ്രാമപഞ്ചായത്ത്:9961505430 . ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് - 8590163837 കൊച്ചി കോർപ്പറേഷൻ - 9809 250777 ,903761 5129 ,8848216244 .