വൈപ്പിൻ : കൊറോണയെത്തുടർന്ന് ലോക്ക്ഡൗണിലായതിനാൽ അടിയന്തിര ആവശ്യങ്ങൾക്കെന്ന വ്യാജേന പലരും പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വാഹനപാസുകൾ വാങ്ങി കറങ്ങി നടക്കുന്നതായി ആക്ഷേപം. സ്റ്റേഷനുകളിൽ നിന്ന് പാസ് നിരസിക്കപ്പെട്ടാൽ സ്വാധീനം ഉള്ളവരെക്കൊണ്ട് ശുപാർശ ചെയ്യിച്ച് പാസ് വാങ്ങുന്ന സ്ഥിതിയുമുണ്ട്. ഇവരിൽ പലരും അത്യാവശ്യക്കാരല്ലെങ്കിലും തിരക്കില്ലാത്ത റോഡിൽ കൂടി വാഹനങ്ങളിൽ കറങ്ങാനാണ് പാസ് സംഘടിപ്പിക്കുന്നത്.