വൈപ്പിൻ : കർത്തേടം റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വല്ലാർപാടം ബ്രാഞ്ച് പ്രവർത്തനം താത്കാലികമായി നിർത്തി വെച്ചു. വല്ലാർപാടത്തുള്ള യൂബർ ടാക്‌സി ഡ്രൈവർക്ക് കൊറോണ രോഗം സ്ഥിരീകരിച്ചതിനെതുടർന്നാണ് നടപടി. ഇയാളുടെ പ്രെെമറി കോണ്ടാക്ടുകളിൽ വരുന്ന ഈ ബ്രാഞ്ചിലെ ജീവനക്കാർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലാണ്. ജീവനക്കാർക്ക് രോഗബാധയുണ്ടെന്നും അവർ സാമൂഹ്യവ്യാപനം നടത്തുന്നുവെന്നുമുള്ള പ്രചരണം തെറ്റാണെന്ന് സംഘം ഭാരവാഹികൾ അറിയിച്ചു.