അങ്കമാലി: കറുകുറ്റി സർവീസ് സഹകരണ ബാങ്ക് പെൻഷൻ വിതരണം ആരംഭിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന കറുകുറ്റി പഞ്ചായത്തിലെ ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള വാർഡുകളിലെ പെൻഷൻ വിതരണമാണ് ആരംഭിച്ചത്. ബാങ്ക് ചുമതലപ്പെടുത്തിയ പത്തുപേരുടെ നേതൃത്വത്തിൽ വെള്ളി, ശനി ദിവസങ്ങിൽ പെൻഷൻ വിതരണം പൂർത്തിയാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര അറിയിച്ചു.