അങ്കമാലി: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കറുകുറ്റി പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.തെക്കേക്കരയുടെയും മെമ്പർമാരുടെയും നേതൃത്വത്തിൽ ഭക്ഷണം പാചകം ചെയ്ത് വീടുകളിൽ കഴിയുന്ന ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എത്തിച്ചുകൊടുക്കും.ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ നിരവധി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പാചകക്കാരെയൊന്നും കാത്തു നിൽക്കാതെ പഞ്ചായത്ത് അംഗങ്ങൾ തന്നെയാണ് ഭക്ഷണം പാചകം ചെയ്യുന്നതും വീടുകളിൽ എത്തിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കുന്നതും.