അങ്കമാലി: അങ്കമാലി നഗരസഭയിൽ തയ്യാറാക്കിയ കമ്യൂണിറ്റി കിച്ചൺ എറണാകുളം റൂറൽ പോലീസ് മേധാവി കെ.കാർത്തിക് സന്ദർശിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, നഗരസഭാ സെക്രട്ടറി ബീന എസ് കുമാർ, സ്ഥിരംസമിതി അദ്ധ്യക്ഷർ, നഗരസഭ കൗൺസിലർമാർ, സി.ഡി.എസ് ചെയർപേഴ്‌സൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കുടുംബശ്രീ പ്രവർത്തകരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുന്ന കിച്ചണിൽ നിന്ന് ഉച്ചയ്ക്കും വൈകുന്നേരവുമായി 500ലേറെപ്പേർക്കാണ് ദിവസേന ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്.