പിറവം: മുളക്കുളം, പിറവം സർവീസ് സഹകരണ ബാങ്കുകളുടെ നേതൃത്വത്തിൽ പിറവത്ത് സർക്കാരിൻ്റെ വിവിധ ക്ഷേമപെൻഷനുകളുടെ വിതരണം 30 ന് പൂർത്തിയാകും.
രണ്ട് മാസത്തെ പെൻഷൻ തുകയാണ് നൽകുന്നത്. പിറവം സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് സി.കെ.പ്രകാശ് 85 കാരിയായ പിറവം പ്ലാവടിയിൽ അന്ന യോഹന്നാന് തുക നൽകി വിതരണം ഉദ്ഘാടനം ചെയ്തു.
മുളക്കുളം സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിലും ഇന്നലെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. സർക്കാരിൻ്റെ നിർദ്ദേശങ്ങൾ പാലിച്ച് സൂക്ഷ്മതയും സുരക്ഷിതത്വവും പാലിച്ചാണ് പെൻഷൻ വിതരണമെന്ന് ബാങ്ക് പ്രസിഡൻ്റ് അഡ്വ.സക്കറിയ വർഗീസ് പറഞ്ഞു. പെൻഷൻ വിതരണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി ജനങ്ങൾക്ക് സാന്ത്വനമേകാൻ സെക്രട്ടറിക്കും ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.