കൊച്ചി: 82 പഞ്ചായത്തുകളിൽ 74ലും കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. ആകെ 79 എണ്ണം. ചിലയിടത്ത് ഒന്നിലധികം കിച്ചനുകളുണ്ട്. മറ്റുള്ളിടത്ത് ഉടനെ തുടങ്ങും.

അതിഥി തൊഴിലാളികളാണ് കമ്മ്യൂണിറ്റി കിച്ചനെ കൂടുതൽ ആശ്രയിക്കുന്നത്. കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്നാണ് നടത്തിപ്പ്. സ്‌കൂൾ, ആഡിറ്റോറിയം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏറെയും.
കുന്നുകര പഞ്ചായത്തിൽ നാലെണ്ണമുണ്ട്. ആവശ്യക്കാർ ബന്ധപ്പെടുന്നതനുസരിച്ചാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.