കോലഞ്ചേരി: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സന്നദ്ധ പ്രവർത്തകർക്ക് സൗജന്യമായി മാസ്‌കുകൾ ഒരുക്കി വെണ്ണിക്കുളം സെൻ്റ് ജോർജ്ജസ് എച്ച്.എസ്.എസിലെ അമ്മമാർ. സ്കൂൾ പി.ടി.എ, എം.പി ടി.എ എന്നിവയുടെ നേതൃത്വത്തിലാണ് മാസ്‌ക്കുകൾ തയ്യാറാക്കുന്നത്. ബ്ലോക്ക് പഞ്ചായത്തംഗം അമ്പിളി ഷിബു,സിന്ധു കിഷോർ, സിന്ധു പുരുഷൻ, ഷൈന ബിനോയി,രോഹിണി ബിജു, സന്ധ്യ മനോജ് എന്നിവരാണ് നിർമ്മിക്കുന്നത്.ദിവസേന 200 മാസ്‌കുകൾ നിർമിക്കുന്നുണ്ട്.