കുറുപ്പംപടി: ഗാർഹിക ഉപഭോക്തക്കൾക്ക് ഈ മാസം വൈദ്യുത ചാർജ്ജ് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിക്ക് കത്ത് നൽകി. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടു ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കുടുംബങ്ങളുടെ വരുമാനം ഇല്ലാതെയായ അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിൽ വരുമാനമില്ലാതെ സാധാരണക്കാരായ കുടുംബങ്ങൾക്ക് വൈദ്യുതി ചാർജ്ജ് ഒഴിവാക്കി നൽകുന്നത് ഏറെ ആശ്വാസമാകുമെന്ന് എം.എൽ.എ പറഞ്ഞു. ലോക്ക് ഡൗൺ കഴിയുന്നത് വരെ ജോലിക്കോ മറ്റു വരുമാന മാർഗങ്ങൾ തേടാനോ സാധിക്കാത്ത ഈ അവസ്ഥയിൽ നമ്മുടെ സംസ്ഥാനത്തെ കുടുംബങ്ങൾക്ക് ഒരു മാസം വൈദ്യുതി ചാർജ്ജ് ഒഴിവാക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും എം.എൽ.എ ആവശ്യപ്പെട്ടു.