കോലഞ്ചേരി:ലോക്ക് ഡൗൺ,അപകടരഹിതമായ ദിവസങ്ങൾക്ക് വേണ്ടി പൊതുജനങ്ങൾ സഹകരിക്കണമെന്ന് വൈദ്യുതി ബോർഡ്. നനഞ്ഞ കൈകൾ കൊണ്ട് വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്. വൈദ്യുതി ലൈനിൻ്റെ സമീപമുള്ള മരങ്ങളിൽ കയറാനോ ശിഖരങ്ങൾ വെട്ടിമാറ്റാനോ ശ്രമിക്കരുത്. ഇരുമ്പുതോട്ടി, ഏണി തുടങ്ങിയവ വൈദ്യുതി ലൈനിൻ്റെ സമീപത്തേക്ക് കൊണ്ടുപോവുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. വൈദ്യുതി ലൈനുകൾ പൊട്ടികിടക്കുന്നതോ അപകടാവസ്ഥയിലോ കണ്ടാൽ 1912, 9496061061, 9496010101 എന്നീ നമ്പറുകളിൽ അറിയിക്കണം.