കുറുപ്പംപടി: കുറുംപ്പംപടിയിൽ സ്ഥിതി ചെയ്യുന്ന കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ആര്യ കുടുംബശ്രീ കാൻ്റീൻ ഇന്ന് മുതൽ സമൂഹ അടുക്കളയായി പ്രവർത്തനം ആരംഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുഗോപാലകൃഷ്ണൻ അറിയിച്ചു. 20 രൂപയ്ക്ക് ഊണ് ലഭിക്കും. ഭക്ഷണം ആവശ്യമുള്ളവർ ദിവസവും രാവിലെ 8.30 ന് മുമ്പ് ഈ നമ്പറുകളിൽ ബന്ധപ്പെടണം 8111957387,8281825730