kammunitty-kitchen
ഉദയംപേരൂരിലെ വിജയലക്ഷ്മി കാറ്ററേഴ്സിൽ പൊതിച്ചോർ തയ്യാറാക്കുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ ഇനിയാരും പട്ടിണി കിടക്കില്ല. പഞ്ചായത്തിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു.ഉദയംപേരൂരിലെ വിജയലക്ഷ്മി കാറ്റേഴ്സിൽ ഉടമയായ മനോജ് നാറാണത്തിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലേക്ക് ആവശ്യമായ ഭക്ഷണപ്പൊതികൾ തയ്യാറാക്കുന്നത്. 220 പേർക്കാണ് ഇന്നലെ മുതൽ ഭക്ഷണം നൽകിത്തുടങ്ങിയത്. കൊറോണ രോഗബാധയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ, തെരുവിൽ കഴിയുന്നവർ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർ ഇക്കൂട്ടത്തിൽ പെടും പഞ്ചായത്ത് പ്രസിഡൻ്റ് ജോൺ ജേക്കബ്ബ്, വൈസ് പ്രസിഡൻ്റ് ജയ കേശവദാസ്, പഞ്ചായത്ത് അംഗങ്ങളായ തുളസിദാസപ്പൻ, സാജു പൊങ്ങലായിൽ, സി.പി സുനിൽ, വിനോദ്ചന്ദ്രൻ, കെ .എസ്.ദേവരാജൻ,എം.കെ അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി റീന റാഫേൽ,ഹെൽത്ത് ഇൻസ്പെക്ടർ ശ്രീരഞ്ജിനി തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.