തൃപ്പൂണിത്തുറ: മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരെ സഹായിക്കുവാൻ ആൽക്കഹോളിക് അനോനിമസ് രംഗത്ത്.ഒരു ഘട്ടത്തിൽ മദ്യപാനം മൂലം ജീവിതം പ്രതിസന്നിയിലാവുകയും പിന്നീട് ഈ മദ്യപാനത്തിൽ നിന്നും മോചിതരാകുകയും ചെയ്തവരുടെ കൂട്ടായ്മയാണ് ആൽക്കഹോളിക് അനോനിമസ്. ഉദ്യോഗസ്ഥർ, ബിസിനസുകാർ തുടങ്ങി സാധാരണക്കാർവരെ ഇപ്പോൾ ഇതിൻ്റെ ഭാഗമായി മാറിയവരുണ്ട്. കേരളത്തിൽ എല്ലായിടത്തും സംഘടനയുടെ പ്രവർത്തകരുണ്ട്. സഹായം തേടി എത്തുന്നവരുടെ വിവരങ്ങൾ ഇവർ വെളിപ്പെടുത്തില്ല.ഇവർക്കൊപ്പമെത്തി മദ്യപാനത്തിൽ നിന്നും മോചിതരാകുന്നവർ തുടർന്ന് ഇതിൻ്റെ ഭാഗമായി മുന്നോട്ടു പോകും. മദ്യപാനത്തിന് അടിമപ്പെട്ടവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവർക്ക് സഹായത്തിനായി ബന്ധപ്പെടാം. സേവനം സൗജന്യം.വിവരങ്ങൾക്ക്: 8943334386,8943334387,