മുവാറ്റുപുഴ: വിവിധ സർക്കാർ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളുടെ തുക ചെലവഴിക്കുന്നതിനുള്ള കാലാവധി മാർച്ച് 31ൽ നിന്നും ജൂൺ 30 വരെ ദീർഘിപ്പിക്കണമെന്ന് മേഖല കോൺട്രാക്ടർസ്‌ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. പദ്ധതി പൂർത്തീകരണത്തിൻ്റെ അവസാന ഘട്ടത്തിൽ ബാങ്കുകൾ മറ്റ്‌ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വായ്പ്പയെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കേണ്ടിവന്നത്.ഇത് മൂലം പൂർത്തീകരിച്ച പ്രവർത്തികളുടെ ബില്ലുകൾ വരെ ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കോൺട്രാക്ടർ അസോസിയേഷൻ മേഖല പ്രസിഡൻ്റ് പി.എച്ച് ഇൽയാസ് പറഞ്ഞു. ഈ സാഹചര്യത്തിൽ ഈ സാമ്പത്തിക വർഷത്തിലെ നിർമ്മാണ പ്രവർത്തികളുടെ ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കുന്നതിനുള്ള കാലാവധി മാർച്ച് 31 ൽ നിന്നും ജൂൺ 30 വരെ ദീർഘിപ്പിച്ച് നൽകണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.