ചോറ്റാനിക്കര :കൊറോണ വൈറസ് ഭീതിയെ തുടർന്നുള്ള സമ്പൂർണലോക് ഡൗൺ പശ്ചാത്തലത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന സമൂഹത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് കീച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു . 10 കിലോ അരി,ഒരുകിലോ പഞ്ചസാര ,ഡെറ്റോൾ, സോപ്പ് ഉൾപ്പെടെയുള്ള 14 ഇനങ്ങൾ അടങ്ങുന്ന കിറ്റുകൾ ബാങ്കിന്റെ പൊതു നന്മ ഫണ്ടിൽ ഉൾപ്പെടുത്തി സാന്ത്വന സ്പർശം പദ്ധതിപ്രകാരമാണ് വിതരണം ചെയ്യുന്നത് .ആമ്പല്ലൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 15ൽ മന്താരത്ത് വീട്ടിൽ ഗീതയുടെ ഭവനത്തി ആദ്യകിറ്റ് നൽകി ബാങ്ക് പ്രസിഡൻറ് ആർ.ഹരി വിതരണോത്ഘാടനം നിർവ്വഹിച്ചു.കീച്ചേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ലഭിച്ച പാലിയേറ്റീവ് കെയർ കുടുംബങ്ങളുടെ പട്ടികയിലുൾപ്പെടുന്നതടക്കം ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള 100 കുടുംബങ്ങൾക്കാണ് പ്രാഥമികമായി ഭക്ഷണകിറ്റുകൾ വിതരണം ചെയ്യുന്നതെന്ന് ബാങ്ക് പ്രസിഡന്റ് ആർ.ഹരി പറഞ്ഞു.ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ സാജൻ ഇടമ്പാടം ,ബിനു ചാക്കോ,കെ.എ.നൗഷാദ് ,ബിനു പുത്തേത്തുമ്യാലിൽ എന്നിവർ പങ്കെടുത്തു.