തോപ്പുംപടി:പശ്ചി​മകൊച്ചി​യി​ൽപൊലീസ് സുരക്ഷ ശക്തമാക്കി.തോപ്പുംപടി ഹാർബർപാലം പൂർണ്ണമായും അടച്ചു.ബി.ഒ.ടി.പാലത്തിൽ പരിശോധന ശക്തമാക്കി.കൂടാതെ കണ്ണങ്ങാട്ട്, പെരുമ്പടപ്പ്, കുമ്പളങ്ങി, അലക്സാണ്ടർ പറമ്പിത്തറ, ഇടക്കൊച്ചി തുടങ്ങിയ പാലങ്ങളിലും പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്നലെ 5 കേസുകൾ തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ ചാർജ് ചെയ്തതായി എസ്.ഐ അറിയിച്ചു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ 15 ന് ശേഷം മാത്രമേ വിട്ടുകൊടുക്കുകയുള്ളൂ. പടിഞ്ഞാറൻ കൊച്ചിയിലെ സ്റ്റേഷൻ പരിധികളായ പള്ളുരുത്തി, കണ്ണമാലി, ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, ഹാർബർ തുടങ്ങിയ സ്റ്റേഷൻ പരിസരത്തും കനത്ത പരിശോധനയാണ്.