മൂവാറ്റുപുഴ: കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളിലേക്കായി കോതമംഗലം, മൂവാറ്റുപുഴ ഹോസ്പിറ്റലുകളിലേക്ക് 33.5 ലക്ഷം രൂപ ഡീൻ കുര്യാക്കോസ് എം.പി ഫണ്ടിൽ നിന്നും അനുവദിച്ചു. വെൻ്റിലേറ്റർ,ഐ.സി.യുവിനും 10 ലക്ഷം രൂപ, ഐ.സി.യു ബെഡ്‌ 1.5 ലക്ഷം, ഓക്സിജൻ വിതരണ സംവിധാനം 5.5 ലക്ഷം, പോർട്ടബിൾ എക്സറേ മെഷിൻ 3 ലക്ഷം , ആകെ 20 ലക്ഷം രൂപ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്കും , 13.5 ലക്ഷം രൂപ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്കും അനുവദിച്ചു.