കോലഞ്ചേരി: വാഹന പരിശോധനയിൽ കൊറോണ മുൻകരുതലിന് പാെലീസിന് കർശന നിർദ്ദേശം. ജില്ലാ പൊലീസ് മേധാവിയുടേതാണ് ഉത്തരവ്.
മുൻകരുതൽ നിർദേശങ്ങൾ
•ഡ്യൂട്ടിയിലുള്ള മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരും മാസ്ക്കും, ഗ്ലൗസും ധരിക്കണം.
•റോഡിൽ പരിശോധനയ്ക്ക് മൂന്നു പേർ മതി. ഇവർ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം.
• വാഹനത്തിൽ നിന്നും ഒന്നര മീറ്റർ അകലം പാലിക്കണം. രേഖകൾ കൈയിൽ വാങ്ങി പരിശോധിക്കരുത്.
• വാഹനം പിടിച്ചു വയ്ക്കേണ്ട സാഹചര്യമുണ്ടായാൽ ഓടിച്ചയാളെ കൊണ്ടു തന്നെ സ്റ്റേഷനിലെത്തിക്കണം.
• പൊലീസ് ജീപ്പിൽ ഒരു സാഹചര്യത്തിൽ പോലും കേസിൽ പെടുന്നവരെ കയറ്റരുത് .