പറവൂർ : നഗരത്തിൽ അലയുന്നവർക്ക് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണം നൽകി. ‌‌ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ജ്യൂസും എത്തിച്ചുകൊടുത്തു. ബ്ലോക്ക് വനിതാ സബ് കമ്മിറ്റി നിർമിച്ച മാസ്കുകൾ ഓട്ടോറിക്ഷ ‌ഡ്രൈവർമാർക്കും പൊലീസിനും നൽകി. പറവൂർ ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, നിവേദ് മധു, കെ.വി. വിനിൽ, എം. രാഹുൽ എന്നിവർ നേതൃത്വം നൽകി