കോതമംഗലം: കോതമംഗലം താലൂക്കിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ലോക്ക് ഡൗണിൻ്റെ ഭാഗമായി നടത്തി വരുന്ന കമ്മ്യൂണിറ്റി കിച്ചണുകൾ, കെയർ സെൻ്ററുകൾ എന്നിവിടങ്ങളിൽ വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ മുതലായവർ നേരിട്ട് സഹായങ്ങളും ആവശ്യവസ്ഥുക്കളും വിതരണം ചെയ്യരുതെന്നും മേൽ സഹായങ്ങൾ കൈമാറുവാൻ താൽപര്യമുള്ളവർ കോതമംഗലം താലൂക്ക് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് കോതമംഗലം തഹസിൽദാർ അറിയിച്ചു. വിളിക്കേണ്ട നമ്പർ 04852860468.