തൃപ്പൂണിത്തുറ:വീടുകളിൽ ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ മാനസിക ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി ശാസ്ത്രസാഹിത്യ പരിഷത്ത് കുട്ടികൾക്കായി ചിത്ര രചനാ മത്സരം നടത്തുന്നു.ചിത്രശലഭങ്ങൾ എന്ന വിഷയമാണ് രചനയ്ക്കായി നൽകിയിട്ടുള്ളത്.5 വയസു മുതൽ 10 വയസു വരെയും,11 വയസു മുതൽ 16 വയസുവരെയും രണ്ടു വിഭാഗത്തിലാണ് മത്സരം. ഏത് മീഡിയവും ചിത്രം വരയ്ക്കുവാൻ ഉപയോഗിക്കാം. നേരത്തെ വരച്ച ചിത്രം അയക്കുവാൻ പാടില്ല

വരച്ച ചിത്രത്തിൻ്റെ ഫോട്ടോ,കുട്ടിയുടെ പേര്,വയസ്,ക്ലാസ്,സ്ഥലം,കുട്ടിയുടെ ഫോട്ടോ എന്നിവ 9074280353 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കണം.ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തിയ്യതി മാർച്ച് 31ഉച്ചക്ക് 2 മണിവരെ.മികച്ച ചിത്രങ്ങൾ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എന്ന ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും.