ajufoundation
മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ച 29 കെയ്സ് കുടിവെള്ളം സ്റ്റേഷൻ ഓഫീസറായ സി.ഐ. മുഹമ്മദ് എം.എം. അജു ഫൗണ്ടേഷൻ ഭാരവാഹികളിൽ നിന്നും ഏറ്റുവാങ്ങുന്നു

മൂവാറ്റുപുഴ: ജനരക്ഷക്കായി ജോലി ചെയ്യുന്ന പൊലീസ് സേനക്ക് ദാഹ ജലം എത്തിച്ചു നൽകണമെന്ന് കേരള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ ഏറ്റെടുത്ത് മൂവാറ്റുപുഴ അജുഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് 29 കെയ്സ് കുടിവെള്ളം എത്തിച്ചു. അജു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി പ്രമോദ് കെ.തമ്പാൻ, മറ്റു ഭാരവാഹികളായ അജേഷ് കോട്ടമുറിക്കൽ, അഡ്വ.സിനോജ് നടരാജൻ, രജീഷ് ഗോപി നാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച കുടിവെള്ളം സ്റ്റേഷൻ ഓഫീസറായ സി. ഐ.മുഹമ്മദ് എം.എം ഏറ്റുവാങ്ങി. തുടർന്നും സ്റ്റേഷനിൽ കുടിവെള്ളം എത്തിച്ചു നൽകുമെന്ന് ഫൗണ്ടേഷൻ സെക്രട്ടറി പ്രമോദ് കെ. തമ്പാൻ അറിയിച്ചു.