kunjithi-scb
കുഞ്ഞിത്തൈ സഹകരണ ബാങ്ക് അംഗങ്ങൾക്കുള്ള പലിശരഹിത വായ്പ വിതരണോദ്ഘാടനം പ്രസിഡന്റ് ടി.കെ. ബാബു നിർവഹിക്കുന്നു.

പറവൂർ : കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് കോറോണയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങൾക്ക് പലിശരഹിതവായ്പ വിതരണം ആരംഭിച്ചു. ബാങ്കിന്റെ പരിധിയിൽ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളടങ്ങുന്ന കിറ്റുകൾ നൽകി. വായ്പാ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു നിർവഹിച്ചു. മുതിർന്ന അംഗങ്ങൾക്കുള്ള സഹകാരി പെൻഷൻ വീടുകളിലെത്തിച്ചു കൊടുക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.