drinking-water
എസ്.എന്‍ ജംഗ്ഷനില്‍ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നു

തൃപ്പൂണിത്തുറ: നഗരവാസികൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ ജലവിതരണക്കുഴൽ പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു. എസ്.എൻ. ജംഗ്ഷന് കിഴക്ക് ഭാഗത്ത് ആസാദ് വാട്ടർ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പ്രധാന ജലവിതരണക്കുഴലാണ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായിട്ടും ഇതുവരെ പരിഹാരം കണ്ടെത്തിയിട്ടില്ല.

മെട്രോ റെയിലൻ്റെ തൂണ് നിർമ്മാണത്തിന്റെ ഭാഗമായി മണ്ണിനടിയിലുള്ള 600 എം.എം.പൈപ്പ് ലൈൻ മാറ്റി സ്ഥാപിച്ചപ്പോൾ അതിനടിയിലുള്ള പൈപ്പ് ലൈൻ പൊട്ടിയതാണെന്നാണ് കരുതുന്നത്. കുടി വെള്ളം റോഡിൽ നിറഞ്ഞൊഴുകുന്നതും, സമീപത്തെ വീട്ടുകളിലേക്കും, കടകളിലേക്കു മെല്ലാം കയറുന്നതും പ്രദേശവാസികളെദുരിതത്തിലാക്കിയിരിക്കുകയാണ്.