അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ കമ്മൂണിറ്റി കിച്ചൻ ആരംഭിച്ചു. തനിമ കാറ്ററിംഗ് സ്ഥാപന ഉടമ കെ.ടി. സദാനന്ദൻ തന്റെ സ്ഥാപനത്തിലെ എല്ലാ സൗകര്യങ്ങളും വിട്ടുകൊടുക്കുകയും പാചകത്തിന് അജിത സദാനന്ദൻ നേതൃത്വം വഹിക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി ബൈജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് പാറേക്കാട്ടിൽ, പഞ്ചായത്ത് അംഗങ്ങളായ ടി.ടി. പൗലോസ്, ലത ശിവൻ, സി.ഡി.എസ് ചെയർപേഴ്സൻ സിമി ജോസഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഏല്യാസ് താടിക്കാരൻ, സി.ഡി.എസ് അംഗങ്ങളായ റിനി തോമസ്, ലാലി ജെറോം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.