gass
തോട്ടക്കാട്ടുകര ബിന്ദു ഗ്യാസ് എജൻസി ഓഫീസ് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിളും പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയും ചേർന്ന് ഉപരോധിക്കുന്നു

ആലുവ: നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് പാചകവാതകം കൊടുക്കാതിരുന്നതിൽ പ്രതിഷേധിച്ച് ബിന്ദു ഗ്യാസ് എജൻസി കൗൺസിലർമാർ ഉപരോധിച്ചു. ഒരു മണിക്കൂറിനുശേഷം അൻവർ സാദത്ത് എം.എൽ.എ ഇടപ്പെട്ടതിനെ തുടർന്ന് പാചകവാതകം നൽകി.

ഇന്നലെ വൈകിട്ട് നാല് മണിയോടെ നഗരസഭാ സെക്രട്ടറിയുടെ കത്തുമായി എത്തിയവരോട് പാചകം തരാനാകില്ലെന്ന നിലപാടാണ് ഏജൻസി അധികൃതർ സ്വീകരിച്ചത്. പിന്നാലെ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിളും പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയയും സ്ഥലത്തെത്തി സർക്കാർ നിർദ്ദേശമുള്ളതാണെന്ന് ഏജൻസി അധികൃതരെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് എം.എൽ.എയും തഹസിൽദാരും ജില്ലാ ഭരണകൂടവുമെല്ലാം ഇടപെട്ട ശേഷംഅഞ്ചരയോടെയാണ് പാചകവാതക സിലിണ്ടർ നൽകാൻ ഏജൻസി അധികൃതർ തയ്യാറായത്.

നഗരസഭ അതിർത്തിയിൽ തോട്ടക്കാട്ടുകര മേഖലയിലാണ് ഏജൻസി പ്രവർത്തിക്കുന്നത്. കമ്മ്യൂണിറ്റി കിച്ചൺ നഗരസഭ കാര്യാലയത്തോട് ചേർന്നാണ്. ഈ ഭാഗത്ത് മറ്റൊരു ഏജൻസിക്കാണ് ഗ്യാസ് വിതരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ വിമുഖത കാട്ടിയതെന്ന് പറയുന്നു. നഗരസഭയുടെ ലൈസൻസ് പോലുമില്ലാതെ പ്രവർത്തിക്കുന്ന ഗ്യാസ് ഏ‌ജൻസിക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകുമെന്ന് കൗൺസിലർമാർ പറഞ്ഞു.