പിറവം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിയോജക മണ്ഡലത്തിൽ 1522 പേർ നിരീക്ഷണത്തിൽ. എന്നാൽ ആർക്കും തന്നെ രോഗം സ്ഥിരീകരിച്ചിട്ടില്ല.ആരോഗ്യ വകുപ്പിൻ്റെ കൃത്യമായ നിരീക്ഷണത്തിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് അനൂപ് ജേക്കബ് എം.എൽ.എ.അറിയിച്ചു.താലൂക്കാശുപത്രിയിൽ ആരോഗ്യ പ്രവർത്തകർക്ക് പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റ് (പി.പി.ഇ) കിറ്റുകളുടെ ലഭ്യത ഉറപ്പു വരുത്തും.
# കമ്മ്യൂണിറ്റി കിച്ചനുകൾ
മണ്ഡലത്തിലെ മിക്ക പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചണുകൾ തുടങ്ങി. അതിഥിത്തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ എത്തിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളുടെ ലഭ്യത എല്ലായിടത്തും ഉറപ്പു വരുത്തിയിട്ടുണ്ട്. മാവേലി സ്റ്റോറുകളിൽ കുറവുള്ള പലവ്യഞ്ജന സാധനങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ എത്തും.
# ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഏപ്രിൽ ആദ്യവാരം
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുളള ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഏപ്രിൽ ആദ്യവാരം ആരംഭിക്കുമെന്നും അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തി വരുന്നതായി സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചതായും എം.എൽ.എ പറഞ്ഞു.
#കമ്യൂണിറ്റി കിച്ചണുകൾ :
രാമമംഗലം കുടുംബശ്രീ കാൻ്റീൻ 9961 34434
പിറവം നഗരസഭ: സിവിൽ സ്റ്റേഷൻ ഗ്രൗണ്ട് ഫ്ലോർ 9961488227
പാമ്പാക്കുട പഞ്ചായത്ത് അഞ്ചൽ കുടുംബശ്രീ കാൻ്റീൻ 98950374 23 (നിഷ അനിൽ)