തോപ്പുംപടി: കൊറോണ ഭീതിയിൽ ജോലിയെടുക്കുന്ന കെ.എസ്.ഇ.ബി. ജീവനക്കാർക്ക് മാസ്ക്കും കൈ ഉറയും ഇല്ലെന്ന് പരാതി. രാത്രിയും പകലും ജോലിയെടുക്കുന്ന ഇവർക്ക് സുരക്ഷാ ഉപകരണങ്ങളും ഇല്ലാത്ത സ്ഥിതിയാണ്. യൂണിയൻ മുഖേന ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകിയെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു.