drawn-paravur
പറവൂരിൽ പൊലീസ് ഡ്രോൺ പറത്തി പരിശോധന നടത്തുന്നു.

പറവൂർ : കോറോണ ജാഗ്രതക്കിടെ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടാൻ പൊലീസ് ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം തുടങ്ങി. നഗരത്തിലും സമീപപ്രദേശങ്ങളിലും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കും. ഡ്രോണിൽ നിന്നുള്ള ദൃശ്യങ്ങൾ ഉടൻ പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭ്യമാകുന്നതരത്തിലാണ് സജ്ജീകരണം. ഗ്രാമപ്രദേശങ്ങളിലും ഡ്രോൺ പറത്തിയുള്ള പരിശോധന അടുത്ത ദിവസങ്ങളിൽ നടക്കും. ഇൻസ്പെക്ടർ ഷോജോ വർഗീസിന്റെ നേതൃത്വത്തിലാണ് നഗരത്തിൽ നിരീക്ഷണം നടത്തുന്നത്.