piravom
ഐ.എൻ.ടി.യു.സി.ഡ്രൈവേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യധാന്യ കിറ്റുകൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിൽസൺ കെ ജോൺ കൗൺസിലർമാർക്ക് കൈമാറുന്നു

പിറവം.. ഒറ്റയ്ക്കു താമസിക്കുന്നവരും നിർദ്ധനരുമായവർക്ക് ഐ.എൻ.ടി.യു.സി.ഡ്രൈവേഴ്സ് യൂണിയൻ പലവ്യഞ്ജനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് വിൽസൺ കെ.ജോൺ വിതരണോദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ നഗരസഭ ചെയർമാൻ സാബു കെ ജേക്കബ്, കൗൺസിലർമാരായ മെബിൻ ബേബി, തമ്പി പുതുവാക്കുന്നേൽ ,സിനി സൈമൻ, സുനിൽ വിമൽ ,ജിൻസി രാജു, ഷൈബി രാജു ,ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ആർ.പ്രദീപ്കുമാർ, ജിജോ കൊമ്പനാൽ, ജെയ്സൺ പുളിയ്ക്കകൽ പങ്കെടുത്തു.