കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലേക്ക് പോർട്ടബിൾ വെന്റിലേറ്ററുകൾ വാങ്ങാനായി
25 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചതായി ടി.ജെ.വിനോദ് എം.എൽ.എ അറിയിച്ചു. കത്ത് ജില്ലാ കളക്ടർക്ക് കൈമാറിയെന്ന് എം.എൽ.എ പറഞ്ഞു. നാല് പോർട്ടബിൾ വെന്റിലേറ്ററുകൾ വാങ്ങാൻ ഈ തുക കൊണ്ട് കഴിയും. ഭരണാനുമതി ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി.
നിലവിൽ 11 വെന്റിലേറ്ററുകളും രണ്ടു പോർട്ടബിൾ വെന്റിലേറ്ററുകളുമാണ് ജനറൽ ആശുപത്രിയിലുള്ളത്.