തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകൾക്കുള്ല മാർഗ നിർദേശങ്ങൾ ജില്ലാ ഭരണകൂടം പുറത്തിറക്കി.
• കിച്ചണുകളിൽ അത്യാവശ്യം ആളുകൾ മതിയാകും.
• ഭക്ഷണം പാകം ചെയ്യുന്നവരും കോഡിനേറ്ററും മാത്രമേ അടുക്കളയില്‍ കയറാവൂ.
• ആള്‍ക്കൂട്ടം ഒരു കാരണവശാലും ഇവിടങ്ങളിൽ ഉണ്ടാകരുത്.
• ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഒരുക്കണം.
• ഇവിടെ എത്തുന്നവര്‍ കൈകള്‍ വൃത്തിയാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ട ചുമതല കോഡിനേറ്റര്‍ക്കാണ്.
• കമ്മ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൂര്‍ണ്ണ ആരോഗ്യവാന്മാരാകണം. ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതര്‍ ഉറപ്പ് വരുത്തണം.
• നിശ്ചിത സമയക്രമത്തിലാകണം പ്രവര്‍ത്തനം.
• സമയനിഷ്ഠ കൃത്യമായി പാലിക്കണം.
• ജോലിക്കാരല്ലാത്തവരുടെ സാമീപ്യം ഒഴിവാക്കണം.
• നിശ്ചിത അളവ് ഭക്ഷണം കോഡിനേറ്റര്‍ ഉറപ്പാക്കണം.
• മതസംഘടനകളുടെയോ രാഷ്ട്രീയ സംഘടനകളുടെയോ അടിസ്ഥാനത്തില്‍ ഭക്ഷണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കരുത്.