mask
മരട് നഗരസഭ 20-ആം ഡിവിഷനിൽ റീ യൂസബിൾ മാസ്ക് വിതരണം വാർഡ് കൗൺസിലർ സ്വമിനസുജിത്,സാക്ഷരതാപ്രേരക് ഐഷ കെ.കെ. എന്നിവർ നിർവഹിക്കുന്നു

മരട്.കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി മരട് നഗരസഭ 20-ാം ഡിവിഷനിൽ റീ-യൂസബിൾ മാസ്ക് വിതരണം വാർഡ് കൗൺസിലറുംവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണുമായ സ്വമിന സുജിത്ത് നിർവഹിച്ചു. മരട് പൊലീസ് സ്റ്റേഷനിലേക്ക് മാസ്‌ക് നൽകിക്കൊണ്ടാണ് വിതരണത്തിന് തുടക്കം കുറിച്ചത്.തുണികൊണ്ടു നിർമ്മിക്കുന്നതായതിനാൽ മാസ്‌ക് കഴുകിവീണ്ടും ഉപയോഗിക്കാം. സൗജന്യമായിട്ടാണ് മാസ്കുകൾ നൽകുന്നത്. സാക്ഷരത മിഷനിലെ മുൻകാല തയ്യൽ പരിശീലനം നേടിയവർ,വാർഡിലെ കുടുംബശ്രീ പ്രവർത്തകർ, ആശവർക്കർ, തയ്യൽ തൊഴിലാളികൾ, പാലിയേറ്റീവ് പ്രവർത്തകർ എന്നീ മേഖലയിലെ സ്ത്രീകൂട്ടായ്മയാണ് മാതൃകാപരമായ പ്രതിരോധ പ്രവത്തനങ്ങൾക്ക് കരുത്തു നൽകുന്നത്. മെറ്റീരിയൽസ് എത്തിച്ചു നൽകിയാൽ മറ്റു വാർഡുകൾക്കും മാസ്‌ക് നിർമ്മിച്ചു നൽകുവാൻ സാക്ഷരത ഭവൻ സന്നദ്ധമാണ്.