kitchen
പഞ്ചായത്ത്പ്രസിഡന്റ് സീതാചക്രപാണി പനങ്ങാട് ശ്രീമഹാഗണപതിക്ഷേത്രം ഓഡിറ്റോറിയത്തിൽ രാവിലെ എത്തി കമ്മ്യുണിറ്റികിച്ചന്റെ വിഭവങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകുന്നു.

പനങ്ങാട്.കുമ്പളം പഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ മേൽനോട്ടത്തിൽ കമ്മ്യൂണിറ്റികിച്ചൺ പ്രവർത്തനമാരംഭിച്ചു. ഇന്നലെ 300 പേർക്കുളള ഭക്ഷണപൊതികൾ വിതരണം ചെയ്തതായിഅധികൃതർ പറഞ്ഞു.ഗണേശാനന്ദസഭയുടെ കീഴിലുളള പനങ്ങാട് ശ്രീമഹാഗണപതിക്ഷേത്രത്തിന്റെ ഓഡിറ്റോറിയം ക്ഷേത്രഭാരവാഹികൾ വിട്ടുകൊടുത്തു. പഞ്ചായത്ത് പ്രസിഡൻ്റ് സീതാചക്രപാണി,വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽ സി.ഡി.എസ്.പ്രവർത്തകർ,പഞ്ചായത്ത്അസി.സെക്രട്ടറി അനിൽഎന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുളള പ്രത്യേക മോണിറ്ററിംഗ് കമ്മിറ്റിയാണ്കമ്മ്യൂണിറ്റികിച്ചന്റെ മേൽനോട്ടം.