കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കൂടുതൽ പേരെ ആശുപത്രികളിലേക്ക് നിരീക്ഷണത്തിലേക്ക് മാറ്റി. പുതുതായി 4 പേരെ കൂടി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പുതുതായി പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ ഒന്നും, മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഒന്നും, ആലുവ ജില്ലാ ആശുപത്രിയിൽ രണ്ടു പേരെയുമാണ് പ്രവേശിപ്പിച്ചത് . ഇതോടെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 34 ആയി. ഇതിൽ 23 പേർ എറണാകുളം മെഡിക്കൽ കോളേജിലും, 9 പേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, 2 പേർ ആലുവ ജില്ലാ ആശുപത്രിയിലുമാണുള്ളത്.
നിലവിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത് 14 പേരാണ്. ഇതിൽ 5 പേർ ബ്രിട്ടീഷ് പൗരന്മാരും, 6 പേർ എറണാകുളം സ്വദേശികളും, 2 പേർ കണ്ണൂർ സ്വദേശികളും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. ജില്ലയിൽ ആശുപത്രികളിലും, വീടുകളിലും ആയി നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 4983 ആണ്.
ഇതുവരെയായി ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ ആകെ എണ്ണം 10073 ആണ്. പുതിയതായി 1911 പേരെയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചത്. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 846 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 4949 ആണ്. കൊറോണ വൈറസ് പരിശോധനയ്ക്ക് അയച്ച 34 സാമ്പിളുകളുടെ പരിശോധന ഫലവും നെഗറ്റീവാണ്. 20 പേരുടെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇനി 57 സാമ്പിളുകളുടെ കൂടി ഫലം ആണ് ലഭിക്കാനുള്ളത്.