പനങ്ങാട്.കൈതപ്പുഴകായൽ കറുത്തു,
കായലിൽ മീനില്ലാത്ത അവസ്ഥയും ലോക്ക് ഡൗണും മത്സ്യത്തൊഴിലാളികളെ വലയ്ക്കുകയാണ് . .ഊന്നിവലകളും,ചീനവലകളിലും ആളനക്കമില്ലാതെയായി.
കൊറോണപ്രതിരോധത്തിന്റെ ഭാഗമായി വീട്ടിൽനിന്നും പുറത്തിറങ്ങാൻ കഴിയാതായതോടെ കായലോരങ്ങളിൽകെട്ടിയിട്ടിരിക്കുന്ന കാലിവള്ളങ്ങൾനോക്കിനിന്ന് നെടുവീർപ്പീടുകയാണ് തൊഴിലാളികൾ.
എത്രനാൾ ലോക്ക്ഡൗൺ നീണ്ടുനിൽക്കുംഎന്നറിയില്ല.ലോക്ക്ഡൗൺകഴിഞ്ഞ് വരുമ്പോൾ ഊന്നിവലകളും,വഞ്ചികളും പണയപ്പെടുത്തിഎടുത്ത വായ്പകൾതിരിച്ചടക്കുവാനുളള വഴിയും കാണുന്നില്ല
.കൈതപ്പുഴക്കായലിൽ വീശുവലകളും,നീട്ടുവലകളുമായി തുഴഞ്ഞ്നീങ്ങിയ വഞ്ചിനിരകളും,കൊട്ടവഞ്ചികുട്ടങ്ങളും ഇന്നില്ല.
കണമ്പും,തിരുതയും,കൊഞ്ചും,നാരൻചെമ്മീനും,നച്ചി,പാണൻപളളത്തി,കരിമീൻ തുടങ്ങിയവയും നിറച്ച മത്സ്യവഞ്ചികൾ കടവുകളിലെത്തി മരക്കട്ടകൾകൊണ്ട് വഞ്ചിയുടെ പളളക്കടിച്ചുണ്ടാക്കുന്ന ശബ്ദം ഇന്നില്ല.
.മാർക്കറ്റുകളിലെത്തിച്ചുളള ലേലം വില്പനയും,ചില്ലറവില്പനയും നിലച്ചു..
റോഡിലൂടെസൈക്കിളിലും,കുട്ടകളിൽ തലച്ചുമടായും വീടുകൾക്ക്മുമ്പിൽ എത്തുന്ന കാഴ്ചയുമില്ല.
കുമ്പളംപഞ്ചായത്തിൽ വിവിധ ഭാഗങ്ങളിലായി കായലിൽ നൂറ്കണക്കിന് ഊന്നിവലകളുംചീനവലകളും ഉണ്ട്. നീട്ടുവലകളും,കോരുവലകളും ഉപയോഗിച്ചുളളമത്സ്യബന്ധനവും നടന്നുവന്നിരുന്നു.തീരദേശങ്ങളിലുളള പരമ്പരാഗതമത്സ്യതൊഴിലാളികുടുംബങ്ങളുടെ ഏകജീവിതമാർഗം മത്സ്യതൊഴിലാളിയാണ്. മത്സ്യബന്ധന മേഖല തുടർച്ചയായ തിരിച്ചടികൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നകാലത്താണ് കൊറോണ വന്നത്.കൈതപ്പുഴ ക്കായലിലെ കാപ്പിപ്പൊടി നിറം.കിഴക്കൻ പ്രദേശങ്ങളിലെ ഫാക്ടറികളിൽനിന്നും ഒഴുകിഎത്തുന്നരാസമാലിന്യങ്ങളടങ്ങുന്ന മലിനജലം മൂലമാണെന്ന് നാട്ടുകാർസംശയിക്കുന്നു.
.കഴിഞ്ഞ രണ്ട്പ്രളയകാലങ്ങളിൽ കേരളത്തെരക്ഷിച്ചതിൽ മത്സ്യത്തൊഴിലാളികളുടെ പങ്ക് വലുതായിരുന്നു.ലോക്ക് ഡൗൺ മൂലം പുറത്തിറങ്ങാൻകഴിയാത്തഅവസ്ഥഅവരുടെ ജീവിതം കഷ്ടത്തിലാക്കുന്നു
കൂമ്പയിൽ പത്മനാഭൻ,
പരമ്പരാഗത മത്സ്യത്തൊഴിലാളി,പനങ്ങാട്