ഏലൂർ: പാതാളം ഭാഗത്ത് അതിഥി തൊഴിലാളി ക്യാമ്പുകളിൽ നഗരസഭഅധികൃതർ പരിശോധന നടത്തി. സെക്രട്ടറി സുഭാഷ് ,അസി. ലേബർ ഓഫീസർ ജോസി, ഹെൽത്ത് ഇൻസ്പക്ടർ പി.ആർ പ്രേംചന്ദ് ,പി എച്ച് സി യിലെ ഡോ: വിക്ടർ ജോസഫ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി മെമ്പർ ജോസഫ് ഷെറി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന .
വാടകയ്ക്ക് നൽക്കിയ വീടുകളിൽ ഒരു മുറിയിൽ ഏഴ് പേരെവരെ പാർപ്പിച്ചിട്ടുണ്ട് . ഒരാൾക്ക് 1000 രൂപ വീതം വാങ്ങുന്നുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. 30 മുതൽ 70 പേർ വരെ താമസിപ്പിചിരിക്കുന്ന വീടുകളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി.ശുചി മുറികളുടെ അപര്യാപ്തതശ്രദ്ധയിൽ പ്പെട്ടു. വൃത്തിഹീനമായ ശുചി മുറികൾ ശുചികരിക്കുവാനും നിർദ്ദേശിച്ചു.
വീടിന്റെ ഉടമകളെ അവിടേയ്ക്ക വിളിച്ചു വരുത്തി അടുത്ത രണ്ട് മാസം വാടക വാങ്ങരുതെന്ന് നിർദേശിച്ചു. ഒരു തൊഴിലാളിക്ക് 20 കിലോ അരിയും ആവശ്യത്തിന് പലവ്യഞ്ജനങ്ങളും പച്ചക്കറികളും ഏർപ്പാടാക്കി.
പാതാളം ഹൈസ്കൂളിന് സമീപത്തുള്ള കെട്ടിട ഉടമസ്ഥരോട് ഒരാൾ വീതം 20 കിലോ അരിയും പലചരക്കും ഏർപ്പാടാക്കണമെന്ന് വൈകുന്നേരം നഗരസഭസെക്രട്ടറി കർശനമായ നിർദ്ദേശിച്ചു, നൽകിയില്ലെങ്കിൽ നിയമപരമായി നടപടികൾ സ്വീകരിക്കും.
നഗരസഭ ജി എച്ച് ഐ മാരായ രശ്മി, ബിജി, ശ്രുതി പി.എച്ച് സി ജി എച്ച് ഐ മാരായ ഡിജി, ആൻറണി, ആശാമോൾ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ഫോട്ടോ
ഏലൂരിൽ അതിഥി തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷ്യക്ഷാമത്തിന് പരിഹാരമായി.