control-room-

കൊച്ചി: കൊറോണ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ പ്രതിരോധം ശക്തമാക്കി ആരോഗ്യ വിഭാഗം. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ സാമൂഹിക, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വൈകിട്ട് 6 മണി വരെ നീട്ടി. ഇവയുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ വേണ്ടി ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾപ്പെടെ 37 ജീവനക്കാരെ അധികമായി നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

അതിഥി തൊഴിലാളികൾക്കിടയിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനും വൈദ്യപരിശോധനയ്ക്കുമായി 94 മെഡിക്കൽ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾ താമസിക്കുന്ന 351 ക്യാമ്പുകൾ മെഡിക്കൽ സംഘങ്ങൾ ഇതുവരെയായി സന്ദർശിക്കുകയും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ഇന്നലെ രാത്രി മുതൽ ഇന്ന് രാവിലെ 9 വരെ കൺട്രോൾ റൂമിലെത്തിയത് 269 ഫോൺ വിളികളാണ്. കൂടുതലും അതിഥി തൊഴിലാളികളിൽ നിന്നായിരുന്നു. ഭക്ഷണം സംബന്ധിച്ച വിവരങ്ങൾ അന്വേഷിച്ചായിരുന്നു ഭൂരിഭാഗം വിളികളുമെത്തിയത്.