കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനമാരംഭിച്ചു. പാടംമാലായിൽ മണിയേലിൽ അജിത് കുമാറിൻ്റെ വീട്ടിലാണ് കിച്ചൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പ്രസിഡൻ്റ് ജെയ്സൺ ദാനിയേലിൻ്റ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ 65 പേർക്കാണ് ഇന്നലെ ഉച്ചയ്ക്ക് ഭക്ഷണം വിതരണം ചെയ്തത്. ഇന്ന് മുതൽ ഉച്ചയ്ക്കും, വൈകിട്ടും ഭക്ഷണം വിതരണം ചെയ്യാനാണ് തീരുമാനം. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സതി സുകുമാരൻ, മെമ്പർമാരായ നോബിൾ ജോസഫ്, സീതി മുഹമ്മദ് ,മോളി ജോസഫ്, ബിജു പി.നായർ, ജലജ പൗലോസ്, സിബി എൽദോസ് ,അരുൺ കുന്നത്ത്, രാമചന്ദ്രൻ ,ഹസീന അലിയാർ, ഷേർളി മർക്കോസ്, സെക്രട്ടറി മൈദീൻ, സിഡിഎസ് ചെയർപേഴ്സൻ സരള തുടങ്ങിയവർ പങ്കെടുത്തു.