തൃപ്പൂണിത്തുറ: കായലിൽ മത്സ്യലഭ്യത കുറഞ്ഞു.കൊറോണ നിയന്ത്രണങ്ങൾ മൂലം കിട്ടുന്നതു വിൽക്കുവാനും കഴിയുന്നില്ല കായലോര മത്സ്യത്തൊഴിലാളി മേഖല വറുതിയിൽ..കായലിൽ നിന്നും ഏറ്റവും കൂടുതൽ ചെമ്മീനും മത്സ്യങ്ങളും ലഭിക്കുന്ന മാസങ്ങളാണ് മാർച്ച്,ഏപ്രിൽ.എന്നാൽ ഇക്കുറി പതിവു തെറ്റിച്ച് ചെമ്മീനും മത്സ്യങ്ങളും കായലിൽ നിന്നും അപ്രത്യക്ഷമായി.മത്സ്യം സമീപത്തെ ഏതെങ്കിലും മാർക്കറ്റിൽ വില്പന നടത്തി കിട്ടുന്ന തുക കൊണ്ട് ആവശ്യ സാധനങ്ങൾ വാങ്ങുന്നവരാണ് മത്സ്യത്തൊഴിലാളികൾ.
മത്സ്യമാർക്കറ്റുകൾ അടച്ചതോടെവിൽപ്പന മുടങ്ങി. , വീടുകളിൽ കൊണ്ടുചെന്ന് വിൽക്കുവാനും കഴിയുന്നില്ല. ചെമ്മീൻ കെട്ടു നടത്തുന്നവരും മത്സ്യം വളർത്തുന്നവരും വലിയ പ്രതിസന്ധി നേരിടുകയാണ്. കെട്ടിൽ നിന്നും മത്സ്യം യഥാസമയം പിടിച്ചെടുക്കുവാൻ കഴിയുന്നില്ല.പിടിച്ചെടുത്താൽ വിപണനം നടത്തുന്നതിനും ഏറെ ബുദ്ധിമുട്ടുകയാണ്.തൊഴിലിനു പോകുവാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാർ അടിയന്തിര ധനസഹായം എത്തിക്കണമെന്നാണ് ആവശ്യം.