പറവൂർ : ലോക്ക്ഡൗൺ സമയത്ത് മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുഴുവൻ വീടുകളിലും പച്ചക്കറി കൃഷി തുടങ്ങാൻ പദ്ധതിയിട്ട് വടക്കേക്കര പഞ്ചായത്ത്. രോഗവ്യാപനം തടയുന്നതിനായി ആളുകൾ വീട്ടിലിരുന്ന് പാഴാക്കുന്ന സമയം കൃഷിക്കായി ഉപയോഗിക്കും. വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായി മൂന്നു ദിവസത്തിനുള്ളിൽ 3200 ഓളം വീടുകളിൽ കൃഷി തുടങ്ങി. ആവശ്യമായ തൈകൾ പഞ്ചായത്ത് നഴ്സറിയിൽ നിന്ന് ലഭ്യമാക്കും. നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് നിർവഹിച്ചു.