ആലുവ: ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന അതിഥി തൊഴിലാളികൾക്കും തെരുവിൽ അലയുന്നവർക്കും നിർദ്ധന കുടുംബങ്ങൾക്കും തുടർച്ചയായ മൂന്നാം ദിവസവും പി.ഡി.പി പ്രവർത്തകർ ഉച്ചഭക്ഷണം വിതരണം ചെയ്തു. ആലുവ നിയോജക മണ്ഡലത്തിലെ 120 പേർക്കാണ് ഉച്ചഭക്ഷണം താമസസ്ഥലങ്ങളിൽ എത്തിച്ചത്. ജില്ലാ സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ആലുവ മണ്ഡലം ട്രഷറർ ജലീൽ എടയപ്പുറം, ജനകീയ ആരോഗ്യവേദി കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് അലി മുള്ളൻകുഴി തുടങ്ങിയവർ നേതൃത്വം നൽകി.

യുവമോർച്ച ആലുവ നിയോജക മണ്ഡലം കമ്മിറ്റിയും നിർദ്ധനർക്ക് ഭക്ഷണ വസ്തുക്കൾ വിതരണം ചെയ്തു. പ്രസിഡന്റ് വൈശാഖ് രവീന്ദ്രന്റെ നേതൃത്വത്തിൽ എടത്തല പൊലീസ് സ്റ്റേഷനിൽ പഴവർഗങ്ങൾ എത്തിച്ചു.