പറവൂർ : പൊക്കാളിപ്പാടങ്ങളിലെ ചെമ്മീൻകെട്ടുകളുടെ ലൈസൻസ് കാലാവധി ഏപ്രിൽ 30 വരെയാക്കി സർക്കാർ ഉത്തരവിറക്കി. 14വരെയായിരുന്നു കാലാവധി. മത്സ്യക്കയറ്റുമതിയിലുണ്ടായ ഇടിവ് കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. കെട്ടുകളുടെ കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടണമെന്ന് കേരള അക്വാഫാർമേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.