കൊച്ചി: ലോക്ക് ഡൗൺ സാഹചര്യം കണക്കിലെടുത്ത് കെ.എസ്.എഫ്.ഇ.എറണാകുളം, കട്ടപ്പന റീജിയണുകളുടെ കീഴിലുള്ള മെയിൻ ശാഖകൾ മാത്രമേ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ പ്രവൃത്തിക്കൂവെന്ന് എ.ജി.എം അറിയിച്ചു. എറണാകുളം, പള്ളുരുത്തി, നോർത്ത് പറവൂർ, അങ്കമാലി, മൂവാറ്റുുപുഴ, തൊടുപുഴ മെയിൻ ശാഖകളും കട്ടപ്പന, കുമളി, കോതമംഗലം, ചെറുതോണി, അടിമാലി ശാഖകളും കോട്ടയം മേഖലയിൽ കോട്ടയം, പാലാ, ചങ്ങനാശേരി, വൈക്കം മെയിൻ ശാഖകളും കാഞ്ഞിരപ്പിള്ളി ശാഖയും രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ തുറക്കും. എറണാകുളം, കട്ടപ്പന ,കോട്ടയം റീജിയണൽ ഓഫീസുകൾ പൂർണമായി പ്രവർത്തിക്കും.