കൊച്ചി: കൊറോണവ്യാപനം തടയാൻ കേന്ദ്ര, സംസ്ഥാന സർക്കരുകൾ സ്വീകരിച്ച നടപടികൾ സ്വാഗതാർഹമാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് (എൻ.കെ.സി) സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് പറഞ്ഞു. മദ്യലഭ്യത ഇല്ലാതായപ്പോൾ മദ്യാസക്തരിലുണ്ടാകുന്ന പ്രയാസങ്ങളിൽ സഹായിക്കാനായി ഡീ അഡിക്ഷൻ സെന്ററുകളുടെ സേവനം പ്രദേശിക തലത്തിൽ ഉറപ്പ് വരുത്തണം. സർക്കാർ നേതൃത്വത്തിൽ രൂപികരിക്കുന്ന സന്നദ്ധസേനയിൽ പഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ തലത്തിൽ പാർട്ടിയുടെ വിദ്യാർത്ഥി, വനിതാ, യുവജന, യുവകർഷക സംഘടന നേതാക്കളും പ്രവർത്തകരും അംഗങ്ങളാണമെന്ന് നിർദ്ദേശം നൽകി.