കോലഞ്ചേരി: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി പൊലീസ് ഡിജിറ്റലാകുന്നു.സ്റ്റേഷനുകളിൽ പൊതുജനങ്ങൾ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് തീരുമാനം. പരാതികൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ അപേക്ഷകൾ എന്നിവ ഇ-മെയിൽ, വാട്സ് ആപ്പ് തുടങ്ങിയവ മുഖേന നൽകാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിൽ രസീത് നൽകി ഉടനടി നടപടി സ്വീകരിക്കും. കൈക്കൊണ്ട നടപടികൾ 48 മണിക്കൂറിനുള്ളിൽ തന്നെ അപേക്ഷകരെ അറിയിക്കുകയും ചെയ്യും. അതാത് പൊലീസ് സ്റ്റേഷനുകളിലെ ഇ-മെയിൽ വിലാസം, വാട്സ് ആപ്പ് നമ്പർ, ഫോൺ നമ്പർ എന്നിവയ്ക്ക് പരമാവധി പ്രചാരണം നൽകും.
കുന്നത്തുനാട് 9497987118,9497980476,0484 2688260 ciktduekmrl.pol@kerala.gov.in,siktduemrl.pol@kerala.gov.in
പുത്തൻകുരിശ് 9497987123,9497980492, 0484 2760264 ciptczekmrl.plo@kerala.gov.in, siptcrzekmrl.pol@kerala.gov.in